ശരീരഭാരം കുറയ്ക്കുന്നതിനായി വ്യായാമങ്ങളും പലതരത്തിലുള്ള ഡയറ്റും നോക്കുന്നവരാണ് പലരും. ശരീരഭാരം കുറയ്ക്കുന്നതില്‍ പ്രോട്ടീന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രോട്ടീന്‍ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയുന്നു. അതുപോലെ ജിഐ കുറഞ്ഞ ഭക്ഷണങ്ങള്‍ ( ഗ്ലൈസെമിക് ഇന്‍ഡക്സ്) ശരീരഭാരം കുറയ്ക്കാനും പ്രമേഹ സാധ്യത നിയന്ത്രിക്കാനും സഹായിക്കും.
ഇത്തരത്തില്‍ ജിഐ കുറഞ്ഞ ഭക്ഷണങ്ങളാണ് ബെറിപ്പഴങ്ങള്‍. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ബെറിപ്പഴങ്ങള്‍. അവയില്‍ പഞ്ചസാര കുറവും കുറഞ്ഞ ജിഐയും ഉള്ളതിനാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. പയര്‍, ബീന്‍സ്, ചെറുപയര്‍, മറ്റ് പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ ഭാരം കുറയ്ക്കാന്‍ സഹായകമാണ്.
സ്റ്റീല്‍-കട്ട് അല്ലെങ്കില്‍ റോള്‍ഡ് ഓട്സ് നാരുകളുടെയും സങ്കീര്‍ണ്ണ കാര്‍ബോഹൈഡ്രേറ്റുകളുടെയും ഉറവിടമാണ്. ഓട്സ് ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമാണ്. തൈരില്‍ പ്രോട്ടീന്‍, കാല്‍സ്യം, പ്രോബയോട്ടിക്സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും. വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍, പൊട്ടാസ്യം, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് പേരയ്ക്ക. പേരയ്ക്കയില്‍ കലോറി കുറവായതിനാല്‍ പ്രതിരോധശേഷി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക