ബെയ്ജിങ്: ചൈനയില്‍ വന്‍ ഭൂകമ്പം. ശക്തമായ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. 230 ലേറെ പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ ഗാങ്സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് വിവരം. ഒന്നിന് പിന്നാലെ ഒന്നായി തുടരെ ഭൂകമ്പമുണ്ടായതായാണ് റിപ്പോർട്ട്.
പലയിടത്തും വൈദ്യുതിയും വെള്ളവും നിലച്ചു. റോഡുകളും തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക