ഹോം, കിച്ചൻ, ഔട്ട്ഡോർ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവുകളുമായി ആമസോണിൽ ‘ഹോം ഷോപ്പിംഗ് സ്പ്രീ’. ഗീസർ, റൂം ഹീറ്ററുകൾ മുതലായ വിന്റർ എസ്സെൻഷ്യലുകൾക്ക് മികച്ച ഓഫറുകൾ ലഭ്യമാണെന്ന് ആമസോണ്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഹാവെൽസ്, ലിവ്ഗാർഡ്, ലുമിനസ് എന്നീ ബ്രാൻഡുകളിൽ ആകർഷകമായ ഡീലുകളും ഹോം ഫർണിച്ചറുകൾക്ക് മികച്ച ഓഫറുകളും ‘ഹോം ഷോപ്പിംഗ് സ്പ്രീ’യിൽ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ആമസോണിന്റെ അവകാശവാദം.
ആമസോണിലെ വിലക്കുറവിന് പുറമെ സിറ്റി ബാങ്ക്, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്ന് 10 ശതമാനം ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.
ക്രിസ്മസ് ലൈറ്റിംഗ്സ്, ഹോം ഡെക്കറേഷന്, ക്രിബ് സെറ്റ്, ക്രിസ്മസ് കേക്ക് മോൾഡുകൾ, ബേക്കിംഗ് ടൂൾസ് അപ്ലയൻസസ്, വിന്റർ ഗ്ലൗവ്സ് ആന്റ് റൈഡിംഗ് ജാക്കറ്റുകൾ എന്നിവയ്ക്ക് 40 ശതമാനം മുതൽ 70 ശതമാനം വരെ ഇപ്പോള്‍ ഇളവും ലഭിക്കും.
സ്പോര്‍ട്സ്, ഫിറ്റ്നസ്, ഔട്ട്ഡോര്‍ ഉത്പന്നങ്ങളുടെ വലിയ ശേഖരമാണ് ആമസോണില്‍. സൈക്ലിങ്, സ്ട്രെങ്ത് ട്രെയിനിങ്, കാര്‍ഡിയോ, യോഗ ആക്സസറികള്‍ വാങ്ങാം. വര്‍ക്കൗട്ടുകള്‍ക്കായി ട്രെഡ്മില്ലുകള്‍, എക്സസൈസ് ബൈക്കുകള്‍, ജിം കിറ്റുകള്‍, ബാലന്‍സ് ബോര്‍ഡുകള്‍ തുടങ്ങിയവയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക