ദിവസവും നടക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിരാവിലെയോ വൈകുന്നേരമോ ഏറെ നേരം നടക്കുന്നവരാണ് പലരും. നടത്തം കൊണ്ട് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറെയാണ്. അര മണിക്കൂര്‍ നേരത്തെ ശരിയായ രീതിയിലുള്ള നടത്തം വളരെയേറെ ഗുണം ചെയ്യും. നടക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
നടത്തം തലച്ചോറിലും നാഡീവ്യവസ്ഥയിലും അടങ്ങിയ ഹോര്‍മോണുകളായ എന്‍ഡോര്‍ഫിനുകളുടെ വര്‍ധനവിന് കാരണമാകുമെന്ന് പഠനം പറയുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അള്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കും. ജോലിയില്‍നിന്നും മറ്റുമുള്ള സ്ട്രെസിന് ആശ്വാസം തോന്നുകയും ചെയ്യും. കൊളസ്ട്രോള്‍ കുറയും. ഹൃദയത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കും. കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം സുസ്ഥിരമാക്കുകയും ചെയ്യുന്നു.
നടത്തത്തിലൂടെ ഓക്സിജന്‍ ശരീരത്തിലേക്ക് കൂടുതല്‍ ഒഴുകുന്നതിനാല്‍ ശ്വാസകോശം ശക്തമാകും. ദൃഢമായ പേശികള്ശരീരത്തിലെ പേശികള്‍ ദൃഢമാകുന്നു. കരുത്തുറ്റ ശരീരം സാധ്യമാകും. വിവിധ സന്ധികള്‍ ശക്തിപ്പെടും. ഇത് വിവിധ പരിക്കുകളുടെ സാധ്യത കുറക്കും.നടുവേദനക്ക് ഗുണം ചെയ്യും. പ്രായം കൂടുന്നതിനനുസരിച്ച് വ്യായാമം പലപ്പോഴും അരക്കെട്ടിന് സമ്മര്‍ദമുണ്ടാക്കാറുണ്ട്. എന്നാല്‍ ശരിയായ നടത്തം നടുവേദനക്ക് ആശ്വാസം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക