പശു വളർത്തൽ ഒരു സംരംഭമായി കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന കർഷകർക്ക് അവസരം ഒരുക്കുകയാണ് കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രം. പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘പശു വളർത്തൽ’ എന്ന വിഷയത്തിൽ നൽകപ്പെടുന്ന പരിശീലന പരിപാടിയിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലുള്ള കർഷകർക്ക് പങ്കെടുക്കാവുന്നതാണ്.
ഡിസംബർ 27, 28 തീയതികളിൽ നടത്തപ്പെടുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കർഷകർ ഡിസംബർ 26ന് മുമ്പ് പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിനായി രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പർ: 04972-763473
പ്രതികരിക്കാൻ ഇവിടെ എഴുതുക