ഹണി റോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നെല്ലിയാമ്പതിയിൽ വെച്ചാണ് ഹണി റോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്.
എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദിനി ബാലയാണ്. ഹണി റോസിനെ കൂടാതെ കലാഭവൻ ഷാജോൺ, ബാബുരാജ്,റോഷൻ, ചന്തു സലിംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത, പൗളിവൽസൺ, രാധിക എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ്. അങ്കിത്ത് മേനോൻ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മനോജ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക