തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 300 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച 115 കേസുകളും ബുധനാഴ്ച 292 കേസുകളുമാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച 3 മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഇന്നലെയും 3 പേർ കോവിഡ് ബാധിച്ചു മരിച്ചു.
നിലവിൽ സംസ്ഥാനത്ത് 2341 പേരാണ് പോസിറ്റീവായി കഴിയുന്നത്. ഇന്നലെ 211 പേർ കോവിഡ് മുക്തരായി.
ഇന്നലെ രാജ്യത്താകെ 358 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളം, ഗോവ, മഹാരാഷ്ട്ര എന്നിവയ്ക്കു പിന്നാലെ രാജസ്ഥാനിലും കോവിഡിന്റെ ജെഎൻ.1 ഉപവകഭേദം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക