സാംസംഗ് ഗ്യാലക്സി എ14 5ജി സ്മാർട്ട്ഫോണിന് വൻ വിലകുറവ്. ആമസോണിലെ ഇയർ എൻഡ് സെയിലിൽ വമ്പൻ വിലക്കിഴിവിലാണ് സാംസംഗ് ഗ്യാലക്സി എ14 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതുവരെ വിപണിയിൽ നൽകിയ ഏറ്റവും കുറഞ്ഞ വിലയിലാണ് ആമസോൺ ഈ മൊബൈൽ ഫോൺ ലഭ്യമാക്കുന്നത്.
ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്ന സമയത്തെ വില 16,499 രൂപയായിരുന്നു. നിലവിൽ, 22 ശതമാനം കിഴിവിലാണ് ആമസോണിൽ നിന്നും വാങ്ങാൻ കഴിയുക. ഇതോടെ, 2000 രൂപയുടെ കിഴിവ് ലഭിക്കുന്നതാണ്.
സാംസംഗ് ഗ്യാലക്സി എ14 5ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിനാണ് ഈ ഓഫർ ലഭിക്കുക.
ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 1000 രൂപയുടെ കിഴിവും ലഭിക്കും. മുഴുവൻ ഓഫറുകളും ക്ലെയിം ചെയ്താൽ 13,499 രൂപയ്ക്കാണ് സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക