മഞ്ഞുകാലത്ത് നമ്മളില്‍ മിക്കവരിലും കണ്ടുവരുന്ന പ്രശ്നമാണ് ചുണ്ട് വരണ്ട് പൊട്ടുന്നത്. ചുണ്ടുകളിലെ വരള്‍ച്ച മാറാന്‍ ചിലര്‍ നാവുകൊണ്ട് നനച്ച് കൊടുക്കാറുമുണ്ട്. ഈ പ്രശ്നത്തിനുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
പഞ്ചസാര ഉപയോഗിച്ച് ചുണ്ടുകള്‍ മസാജ് ചെയ്യുന്നത് ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് തടയാം. നാരങ്ങാനീരും ബദാമെണ്ണയും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് വരള്‍ച്ച മാറ്റാന്‍ സഹായിക്കും. പാല്പാട ചുണ്ടില്‍ പുരട്ടുന്നത് തൊലി പൊട്ടുന്നത് തടയാന്‍ സഹായിക്കും.
രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് അല്പം കറ്റാര്‍വാഴ ജെല്‍ ചുണ്ടില്‍ പുരട്ടുന്നത് വരള്‍ച്ച അകറ്റാന്‍ സഹായിക്കും. പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക