നിർമ്മാതാവും ഛായാഗ്രഹകനുമായ ജോമോൻ ടി ജോൺ വിവാഹിതനായി. അന്‍സു എൽസ വർഗീസ് ആണ് ജോമോന്റെ വധു. വിവാഹിതനായ വിവരം ‘മൈ ഹോപ്പ് ആൻഡ് ഹോം’ എന്ന അടിക്കുറിപ്പുമായി ജോമോൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചത്.
സിനിമാലോകത്തു നിന്നുള്ള നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. 2014 ഫെബ്രുവരി രണ്ടിന് നടി ആൻ അഗസ്റ്റിനെ ജോമോൻ വിവാഹം ചെയ്തിരുന്നുവെങ്കിലും പിന്നീട് ഇരുവരും വിവാഹമോചിതരായി.
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവായി പ്രവർത്തിച്ച അദ്ദേഹം ബ്യൂട്ടിഫുൾ, തട്ടത്തിൻ മറയത്ത്, അയാളും ഞാനും തമ്മിൽ, വിക്രമാദിത്യൻ, എന്ന് നിന്റെ മൊയ്തീൻ, ചാർലി, ഗോൽമാൽ എഗൈൻ, സിംബ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഛായാഗ്രഹനായി പ്രവർത്തിച്ചിട്ടുണ്ട്.
https://www.instagram.com/p/C1KhPvySILY/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക