ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തിയ മോഹൻലാൽ ‘നേര്’ എന്ന ചിത്രം തീയറ്ററിൽ വിജയകരമായി തുടരുകയാണ്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു അഭിഭാഷകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍.
അനശ്വര രാജനാണ് ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയിച്ചവരെല്ലാം തന്നെ കൈയടി നേടിയ ചിത്രത്തിന്റെ തീം സോംഗ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍.
യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ വിഷ്ണു ശ്യാം ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്, ഡിസൈന്‍ സേതു ശിവാനന്ദന്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക