മലപ്പുറം: സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നും മലപ്പുറം പെരുമ്പടപ്പ് എസ്ഐയ്ക്ക് സസ്പെന്ഷന്. എസ്ഐ എന്‍. ശ്രീജിത്തിനെയാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജി സസ്പെന്റ് ചെയ്തത്.
സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന് ചെയ്തത്. ശ്രീജിത്ത് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ് ലഭിച്ചിരുന്നു. സംഘങ്ങള്‍ക്ക് ശ്രീജിത്ത് വിവരം ചോര്‍ത്തി നല്‍കിയെന്നും എസ്പിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക