വസ്ത്രത്തിലെ ചായക്കറ മാറ്റാന്‍ വളരെ ബുദ്ധിമുട്ടുന്നവരാണ് മിക്കവരും. ചായക്കറ വസ്ത്രത്തിലായാല്‍ കളയുന്നത് അത്ര എളുപ്പമല്ല. ചായക്കറ മാറാന്‍ പ്രയോഗിക്കേണ്ട ചില മാര്‍ഗങ്ങള്‍ നോക്കാം. തണുത്ത വെള്ളത്തില്‍ കഴുകുന്നത് വസ്ത്രങ്ങളിലെ ചായക്കറ മാറ്റാനുള്ള ഒരു വഴിയാണ്.
ചായക്കറ പറ്റിയാല്‍ ഉടന്‍ തന്നെ തണുത്തവെള്ളത്തില്‍ കഴുകിയെടുക്കാം. ചായ വെള്ളത്തില്‍ ലയിക്കുന്ന ഒന്നായത് കൊണ്ട് തന്നെ തിരുമ്മിക്കഴുകുമ്പോള് കറ പോകാന്‍ സാധ്യത ഉണ്ട്. തണുത്ത വെള്ളത്തില്‍ വസ്ത്രം മുക്കി വെയ്ക്കാം.
വെള്ളത്തില്‍ കഴികിയിട്ടും കറ പോയില്ലെങ്കില്‍ ലിക്വിഡ് ഡിറ്റര്‍ജെന്റ് കൊണ്ട് കഴുകാം. കറ പറ്റിയ വസ്ത്രം ഇരുപത് മുതല്‍ മുപ്പത് മിനിട്ട് വരെ തണുത്ത വെള്ളത്തില്‍ മുക്കി വെച്ച ശേഷം കറ പറ്റിയ ഭാഗത്ത് ലിക്വിഡ് ഡിറ്റര്‍ജന്റ് പുരട്ടി കുറച്ച് നേരം വൃത്താ കൃതിയില്‍ ഉരയ്ക്കണം.
വസ്ത്രങ്ങളില്‍ പറ്റിയ ചായക്കറ കളയാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് വിനാഗിരി. വിനാഗിരിയുടെ ആസിഡ് സ്വഭാവം കറകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. വെള്ളത്തില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ വെള്ള വിനാഗിരി ഒഴിച്ചതിന് ശേഷം തുണികള്‍ മുക്കി കുറച്ച് നേരം വെയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ തുണി കഴുകിയെടുക്കാം.
ചായക്കറ മാറ്റാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ് ചെറുനാരങ്ങ. ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുള്ള സിട്രിക്ക് ആസിഡ് ആന്റി ബാക്ടീരിയല്‍ ഗുണം കറ കളയാന്‍ സഹായിക്കും. വളരെ എളുപ്പമാണ്, വിനാഗിരി ഉപയോഗിക്കുന്നത് പോലെ ചെറു നാരങ്ങയും ഉപയോഗിക്കാം. ഒരു ബക്കറ്റ് വെള്ളത്തില്‍ നാരങ്ങ പിഴിയണം, അതിനു ശേഷം കുറച്ച് സമയം വെള്ളത്തില്‍ മുക്കി വെയ്ക്കണം. ശേഷം തുണി നന്നായി കഴുകിയെടുക്കാം. ചായക്കറ നിങ്ങളുടെ വസ്ത്രത്തില്‍ നിന്ന് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക