വ്യത്യസ്തമായ ഫാഷൻ ഔട്ട് ഫിറ്റുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിക്കാനുള്ള താരമാണ് പാർവതി തിരുവോത്ത്. ഇത്തവണയും വ്യത്യസ്തമായ ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ആയാണ് താരം എത്തിയത്.
മലയാള ചിത്രങ്ങളിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും തമിഴിലും ഹിന്ദിയിലും ഒക്കെ തിരക്കുള്ള താരമായി പാർവതി മാറിക്കഴിഞ്ഞു. ലോങ്ങ് ജാക്കറ്റിനൊപ്പമുള്ള താരത്തിന്റെ വ്യത്യസ്തമായ ഔട്ട് ഫിറ്റ് വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. വസ്ത്രത്തെക്കാൾ ഇത്തവണ ആരാധകർ ശ്രദ്ധിച്ചത് താരത്തിന്റെ ചെരുപ്പുകൾ ആണ്.
വ്യത്യസ്തമായ നിറങ്ങൾ ഉള്ള രണ്ട് ചെരുപ്പുകൾ ആണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. ചിത്രങ്ങൾക്ക് രസകരമായ കമന്റുകളുമായി ആരാധകരും രംഗത്ത് വന്നു. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് “ശൂ… ശൂ ചെരുപ്പ് മാറിപ്പോയി” എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തപ്പോൾ “സ്വന്തം കഴിവിൽ വിശ്വാസവും അതിൽ അഭിമാനവും ഉണ്ടാകുമ്പോൾ നിങ്ങളെ തകർക്കാൻ ആർക്കും പറ്റില്ല” എന്ന് മറ്റൊരു ആരാധകൻ കമന്റ് ചെയ്തു.
https://www.instagram.com/p/C1L7t-etaV1/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക