ഇന്ത്യയിലെ ടെക് ജീവനക്കാര്‍ക്ക് തിരിച്ചടിയാകാന്‍ പോകുന്നു. ഗൂഗിളും ആമസോണും ഉള്‍പ്പെടെയുള്ള ആറ് ടെക് ഭീമന്മാര് ഉടന്‍ തന്നെ ഇന്ത്യയില്‍ നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് (മെറ്റാ പ്ലാറ്റ്ഫോംസ്), ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ്, ഗൂഗിള്‍ (ആല്‍ഫബെറ്റ്) എന്നീ ആറ് ടെക് കമ്പനികളുടെ ഇന്ത്യയിലെ നിയമനങ്ങളില്‍ കുത്തനെ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ മൊത്തത്തില്‍ 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ ടെക് കമ്പനികളുടെ സജീവ നിയമനം അതിന്റെ എക്കാലത്തെയും താഴ്ന്ന നിലയിലാണ്. ഇന്ത്യയില്‍ ഇത് 98 ശതമാനം കുറഞ്ഞു. അതോടെയാണ് കമ്പനികള്‍ താല്‍ക്കാലികമായി നിയമനം നിര്‍ത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.
സാമ്പത്തിക മാന്ദ്യം കാരണം കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ആയിരുന്നു ഏറ്റവും കടുത്ത നീക്കം നടത്തിയത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലില്‍, 12,000 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഗിള്‍, നെറ്റ്ഫ്ലിക്സ്, മെറ്റ തുടങ്ങിയ കമ്പനികളിലെ ടെക് ജോലികള്‍ക്കുള്ള ആവശ്യം 2023-ല്‍ 78 ശതമാനം കുറഞ്ഞു. ഇന്ത്യയിലാണ് ഏറ്റവും കുറവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക