എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. മഗ്നീഷ്യം ലഭിക്കാൻ ആവിശ്യമായ ഭക്ഷണങ്ങൾ എന്തൊക്കെ എന്ന് നോക്കാം
ചീര പോലെയുള്ള ഇലക്കറികൾ മഗ്നീഷ്യം ലഭിക്കാൻ വളരെ നല്ലതാണ്. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.
അവക്കാഡോയിൽ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി, കെ, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.
മഗ്നീഷ്യം ധാരാളം അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഡാര്‍ക്ക് ചോക്ലേറ്റാണ് അടുത്തത്. മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം.
മഗ്നീഷ്യം ധാരാളം അടങ്ങിയ പയർ വർഗ്ഗങ്ങളും കഴിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക