എല്ലാദിവസവും ബ്രേക്ക്ഫാസ്റ്റിന് പുട്ടും ദോശയും ഇഡ്ഡലിയും ഒക്കെ കഴിച്ച് മടുത്തോ. എങ്കിൽ പിന്നെ തീർച്ചയായും ഈ വിഭവം ഒന്ന് ട്രൈ ചെയ്തു നോക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ബ്രേക്ക്ഫാസ്റ്റിനൊപ്പം മറ്റ് കറികളൊന്നും ആവശ്യമില്ല. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് ഇന്ന് നോക്കാം.
ഇതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യമുള്ള ആട്ടയോ മൈദയോ ചേർത്തു കൊടുക്കണം. പിന്നീട് ഇതിലേക്ക് ഒരു നുള്ള് ഉപ്പും മധുരത്തിന് ആവശ്യമായ പഞ്ചസാരയും കൂടി ചേർത്തു കൊടുക്കാം. പിന്നീട് രണ്ട് മുട്ട കൂടി പൊട്ടിച്ചൊഴിച്ച് പാകത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കണം.
ഇപ്പോൾ നല്ല മയമുള്ള ഒരു മാവ് റെഡിയായിട്ടുണ്ട്. പിന്നീട് ഒരു പാൻ അടുപ്പത്തു വച്ച് ചൂടാക്കിയതിനു ശേഷം അല്പം എണ്ണ തടവി കൊടുക്കാം. ഓരോ തവി മാവ് ഒഴിച്ചുകൊടുത്ത് ദോശ പരത്തി എടുക്കണം. ഒരു സൈഡ് വെന്തു വരുമ്പോൾ തിരിച്ചിട്ട് മറുപുറം കൂടി വേവിച്ചെടുക്കണം. രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ കിടിലൻ ബ്രേക്ക് ഫാസ്റ്റ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക