തയാറാക്കാം ആരോഗ്യത്തിന് ഒരു മുരിങ്ങയില മുട്ട തോരൻ
ആവശ്യമായ സാധനങ്ങൾ
മുരിങ്ങയില ഒരു കപ്പ്
മുട്ട 3 എണ്ണം
ചെറിയ ഉള്ളി 10 എണ്ണം
വെളുത്തുള്ളി 3 അല്ലി
പച്ച മുളക് 3എണ്ണം
തേങ്ങ ചിരകയത് അര കപ്പ്
എണ്ണ 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1/4 ടീ സ്പൂൺ
കുരുമളകുപൊടി 1/4 ടീ സ്പൂൺ
ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം
ഒരു ചീന ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ ,1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കുഞ്ഞുള്ളിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് പച്ചമുളക് ചേർക്കുക. മഞ്ഞൾ പൊടി ചേർക്കുക. .ഇല എടുത്തു വെച്ചത് ചേർത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളക് പൊടിയും തേങ്ങ തിരുമ്മിയതും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക. ഇത് പാനിന്റെ ഒരു സൈഡിലേക്ക് ഒതുക്കി വെച്ച്, മറു സൈഡിൽ 1 ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിക്കുക. ഇതിലേക്ക് അടിച്ചു വെച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് ചിക്കി എടുക്കുക. മുട്ട ചിക്കി തോർത്തി ,മാറ്റി വെച്ചിരിക്കുന്ന മുരിങ്ങ ഇലയുമായി യോജിപ്പിച്ച് ഇളക്കി എടുക്കുക. തോരൻ തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക