ചർമ്മം വരളുന്നത് മുതൽ മഞ്ഞു കാലത്ത് ചർമ്മം നേരിടുന്ന പ്രശ്നങ്ങൾ നിരവധി ആണ്. എന്നാൽ നന്നായി സംരക്ഷിച്ചാൽ ഈ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാം. ഇതിന് സഹായിക്കുന്ന ചില മാസ്ക്കുകൾ പരിചയപ്പെടാം.
മുഖത്തെ ഈർപ്പം നിലനിർത്തി വരൾച്ചയിൽ നിന്നും രക്ഷിക്കാൻ പ്രകൃതിദത്ത ഫെയ്സ് മാസ്ക്കുകൾക്ക് സാധിക്കും. ഈ ഫെയ്സ് മാസ്ക്കുകൾ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.
തുല്യ അളവിൽ ഓട്സ്, തേൻ, തൈര് എന്നിവ എടുത്ത് നന്നായി യോജിപ്പിക്കുക. ഇവ മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകികളയണം.
തിളപ്പിക്കാത്ത പാൽ 5-6 ടെബിൾ സ്പൂൺ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേൻ ചേർക്കുക. ഇത് മുഖത്തും കഴുത്തിലും തേച്ച് 5 മിനിറ്റ് മസാജ് ചെയ്യണം. 20 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകികളയുക.
പകുതി പഴുത്ത പഴമെടുത്ത് നന്നായി ഉടക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക