തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമലയില്‍ 36 ദിവസം പ്രായമായ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ ശ്രീദേവാണ് മരിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ സുരിതയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് കുഞ്ഞിനെ കാണാതായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. അമ്മയ്ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ രാത്രിയില്‍ കാണാതാവുകയായിരുന്നുവെന്നാണ് കുഞ്ഞിന്റെ അച്ഛന് പോലീസില്‍ നല്കിയ പരാതി. വീട്ടിലെ കിണറിന് മുകളിലായി ഒരു ടവ്വല്‍ കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കിണറ്റില്‍ കണ്ടെത്തിയത്. അഗ്നിരക്ഷാസേനയെത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവന് നഷ്ടമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക