ചൈനയിൽ അതിരൂക്ഷമായ തണുപ്പ്. പ്രത്യേകിച്ച് ചൈനയുടെ തലസ്ഥാനമായ ബീജിംഗ് തണുത്തു വിറയ്ക്കുകയാണ് എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. അവിടുത്തെ താപനില പൂജ്യത്തേക്കാൾ വളരെ താഴെയാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം ബീജിംഗിലെ മഞ്ഞുവീഴ്ച ജനജീവിതം താറുമാറാക്കിയിരിക്കുകയാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 1951-ലായിരുന്നു ചരിത്രത്തിലെ ഏററ്വും വലിയ ശെെത്യം ചെെന കണ്ടത്. ബീജിംഗിൽ മഞ്ഞു കൊടുങ്കാറ്റും മൂലം താപനില മൈനസിലേക്ക് താണു. ജനജീവിതം ദുസ്സഹമാക്കിയ ശൈത്യകാലമായിരുന്നു അത്.
ആ ശൈത്യകാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച മുതൽ ചൈനയുടെ വടക്ക്, വടക്കുകിഴക്കൻ ഭാഗങ്ങളിൽ റെക്കോർഡ് തണുപ്പാണ് അനുഭവപ്പെടുന്നത് എന്നാണ് ചൈനയിൽ നിന്നും പുറത്തു വരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക