എഫ് ബി റഫ് സ്റ്റാറ്റ്സ് എന്ന വെബ്സൈറ്റിന്റെ കണക്കനുസരിച്ച് 2023ൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ ഫുട്ബോളർ എന്ന റെക്കോർഡ് ലയണൽ മെസ്സിക്ക് സ്വന്തം.
2023ൽ അർജന്റീനയുടെ ലോകകപ്പ് വിജയം,മെസ്സിയുടെ പി എസ് ജി യിൽ നിന്ന് ഇന്റർമിയാമിയിലേക്കുള്ള ചേക്കേറൽ, ബലൻ ഡി ഓർ നേട്ടം തുടങ്ങി നിരവധിയായ സംഭവങ്ങളാണ് നടന്നത്.
ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ ഫുട്ബോളർ എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പോർച്ചുഗലിൽ മാത്രമാണ് നേടാനായത്. ഇവിടെ മാത്രമാണ് മെസ്സിയുടെ മുഖ്യ എതിരാളിയായി ക്രിസ്റ്റ്യാനോ മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക