പുതുവർഷ പുലരിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വിടാതെ പിന്തുടരുകയാണ് മൂടൽ മഞ്ഞ്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരിധി 50 മീറ്ററിൽ താഴെയായതോടെ ഡൽഹിയിൽ 21 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തിയത്.
കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ റോഡ്, വ്യോമ ഗതാഗതത്തെയും ഇത് സാരമായി ബാധിച്ചു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് അടക്കമുള്ളവ പ്രഖ്യാപിച്ചിരുന്നു.
ഇന്നുമുതൽ ശീത തരംഗം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക