പുതുവത്സര ദിനത്തിൽ ജപ്പാനിൽ ശക്തമായ ഭൂചലനം. പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച് കെ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഭൂചലനം വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തി.
ഭൂചലനത്തെ തുടർന്ന് നിഗറ്റ, ടോയാമ തുടങ്ങിയ ജപ്പാന്റെ തീരപ്രദേശങ്ങളിൽ കാലാവസ്ഥ ഏജൻസിയായ ഇഷികാവ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജപ്പാനിൽ ഉണ്ടായ ഭൂചലനം ടോക്കിയോയിലും കാന്റോ മേഖലയിലും അനുഭവപ്പെട്ടിട്ടുണ്ട്.
തീരപ്രദേശങ്ങളിൽ ഒരു മീറ്ററോളം ഉയരത്തിൽ തിരയടിച്ചത് റിപ്പോർട്ടുകൾ ഉണ്ട്. ഭൂചലനത്തെ തുടർന്ന് ആണവോർജ്ജ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് രാജ്യത്തെ പവർ പ്ലാന്റുകൾ പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക