കേരളം സമർപ്പിച്ച നിശ്ചല ദൃശ്യങ്ങൾക്ക് ഇത്തവണയും റിപ്പബ്ലിക് ദിന പരേഡിലേക്ക് അനുമതി ലഭിച്ചില്ല. കേരളം സമർപ്പിച്ച 10 ഡിസൈനുകളും നിബന്ധനകൾ പാലിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളുകയായിരുന്നു.
വികസിതഭാരതം, ജനാധിപത്യത്തിന്റെ മാതാവ് തുടങ്ങിയ പ്രമേയങ്ങൾ കേന്ദ്രസർക്കാർ നിശ്ചല ദൃശ്യങ്ങൾക്കായിനിർദ്ദേശിച്ച പ്രമേയങ്ങൾ പാലിക്കാതെ കേരളത്തിന്റെ വികസന നേട്ടങ്ങൾ പറയുന്ന തരത്തിലുള്ള ഡിസൈൻ ആയിരുന്നു കേരളം സമർപ്പിച്ചത് എന്ന്പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ചെങ്കോട്ടയിൽ ഈ മാസം 23 മുതൽ 31 വരെ ‘ഭാരത് പർവ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വേണമെങ്കിൽ കേരളം സമർപ്പിച്ച നിശ്ചലദൃശ്യം പ്രദർശിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക