മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പൊന്നാനി മണ്ഡലത്തിൽ മൂന്നരക്കോടി രൂപ വിതരണം ചെയ്തതായി എംഎൽഎ അറിയിച്ചു. 1634 പേർക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വഴി ചികിത്സാധന സഹായമായി മൂന്നരക്കോടി രൂപ വിതരണം ചെയ്തത്.
മുഖ്യമന്ത്രിയുടെ ഓഫീസ് തീർപ്പു കൽപ്പിച്ച അർഹരായവരുടെ അക്കൗണ്ടിലേക്ക് 3,52,00,500 രൂപയാണ് പൊന്നാനി മണ്ഡലത്തിൽ അനുവദിച്ചത്. പൊന്നാനി മണ്ഡലത്തിൽ 1787 അപേക്ഷകളാണ് ഓൺലൈനായി എംഎൽഎ ഓഫീസിൽ നിന്ന് ഇതുവരെ സമർപ്പിച്ചിട്ടുള്ളത് എന്നും പൊന്നാനി എംഎൽഎ പി നന്ദകുമാർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഇതിൽ ആലംകോട് വില്ലേജിൽ നിന്ന് 327 അപേക്ഷകളിൽ ആയി 79,03,000 രൂപയും നന്നംമുക്ക് വില്ലേജിൽ 194 അപേക്ഷകളിലായി 47,02,000 രൂപയും പെരുമ്പടപ്പ് വില്ലേജിൽ 289 അപേക്ഷകളിലായി 74,05,000 രൂപയും വെളിയംകോട് വില്ലേജിൽ 170 അപേക്ഷകളിലായി 29, 01,000 രൂപയും മാറഞ്ചേരി വില്ലേജിൽ 186 അപേക്ഷകളിലായി 38,09,000 രൂപയും ഈഴുവത്തിരുത്തി വില്ലേജിൽ 213 അപേക്ഷകളിൽ ആയി 38,86,000 രൂപയും പൊന്നാനി നഗരം വില്ലേജിൽ 255 അപേക്ഷകളിലായി 45,94,500 രൂപയും അനുവദിച്ചതായി നന്ദകുമാർ എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഓരോ കൈത്താങ്ങും ഒരു ജീവിതത്തെ പിടിച്ചുയർത്തുമെന്ന തിരിച്ചറിവാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക