കാട്ടുകൊമ്പൻ പടയപ്പ പുതുവർഷത്തിലും പിടി വിടുന്നില്ല. വീണ്ടും റേഷൻ കട തകർത്ത പടയപ്പ ഇത്തവണ മൂന്ന് ചാക്ക് അരിയാണ് തിന്നുതീർത്തത്. ഇത്തവണ പടയപ്പയുടെ ആക്രമണത്തിന് സാക്ഷ്യം വഹിച്ചത് മൂന്നാറിലെ പെരിയവാര എസ്റ്റേറ്റിലെ 49 ആം നമ്പർ റേഷൻ കടയാണ്.
റേഷൻകട ഭാഗികമായി തകർത്ത പടയപ്പ മൂന്ന് ചാക്ക് അരിയും ഭക്ഷിച്ച ശേഷമാണ് കാടുകയറിയത്. മൂന്നാറിലെ ലാക്കാട് എസ്റ്റേറ്റിലെ റേഷൻ കടയും കഴിഞ്ഞദിവസം പടയപ്പ തകർത്തിരുന്നു.
അരിക്കൊമ്പന് പിന്നാലെ പടയപ്പയും റേഷൻകടകൾ ആക്രമിക്കുന്നത് പതിവായതോടെ കാട്ടാനശല്യം പരിഹരിക്കുന്നതിനായി വനംവകുപ്പ് പ്രശ്നത്തിൽ ഇടപെടണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക