മുടി വളരാന്‍ എണ്ണ തേക്കുന്നത് ഏറെ ഗുണകരമാണ്. പരമ്പരാഗത മുടി സംരക്ഷണ വഴികളില്‍ ഒന്നാണ് ഇത്. ഇതിനായി ഒരു കിടിലൻ എണ്ണ ആണ് ഇനി പറയുന്നത്.
തഴുതാമയും വെളിച്ചെണ്ണയും ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണ മുടി വളരാൻ ഏറെ ഗുണകാരമാണ്. ഔഷധഗുണങ്ങള്‍ ഏറെയുള്ള ഈ തഴുതാമ ഇല ഏറെഗുണങ്ങൾ മുടിയ്ക്ക് നല്കുന്ന ഒന്നാണ്.
തഴുതാമയിലയിട്ട് കാച്ചാന്‍ ഏറ്റവും നല്ലത് വെളിച്ചെണ്ണ തന്നെയാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് ഇതിനായി എടുക്കേണ്ടത്. ഉരുക്കു വെളിച്ചെണ്ണയില്‍ മുടിയ്ക്ക് ആവശ്യമായ പല ഗുണങ്ങളുമുണ്ട്. മുടിയിൽ ഉണ്ടാകുന്ന പ്രോട്ടീൻ നഷ്ടങ്ങൾ കുറയ്ക്കുകയും മുടിയെ കൂടുതൽ പോഷക പൂർണ്ണവുമാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്.
ഈ ഇല ഇട്ടു തിളപ്പിച്ച എണ്ണ തേയ്ക്കുന്നത് മുടി വളർച്ചയ്ക്ക് ഏറെ സഹായകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക