ഒരുവിധം എല്ലാവരും ഇപ്പോൾ നായ്ക്കളെ വീട്ടിൽ പരിപാലിക്കാറുണ്ട്. ഇത് ചിലർക്ക് ഒരു ഹോബിയാണ്. വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് നല്ല പരിചരണം ലഭിക്കേണ്ടത് വളരെയധികം ആവശ്യമാണ്.
വളർത്തുന്ന എങ്ങനെ പരിപാലിക്കാം എന്നറിയുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ് കൊല്ലം ജില്ലയിലെ കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റർ.
ജനുവരി 9,10 തീയതികളിൽ ട്രെയിനിങ് സെന്ററിൽ വച്ച് നടത്തപ്പെടുന്ന പരിശീലന പരിപാടിയിൽ വളർത്തു നായ്ക്കളുടെ പരിപാലനം( ബ്രീഡിങ് ആൻഡ് ട്രെയിനിങ്) എന്ന വിഷയത്തിൽ നൽകപ്പെടുന്ന പരിശീലന പരിപാടിയിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
ആദ്യം വിളിച്ച് റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം ലഭ്യമാക്കുക. താല്പര്യമുള്ളവർക്ക് 0474-2537300,9447525485 എന്നീ ഫോൺ നമ്പറുകളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക