ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കൊല്ലം നഗരം ഒരുങ്ങുമ്പോൾ കലോത്സവത്തിനും കലോത്സവ കപ്പിനും പിന്നിൽ കഥകൾ ഉണ്ട്. കലോത്സവ കപ്പിൽ പലതവണ മുത്തമിട്ട ജില്ലയാണ് പാലക്കാട്.
നാളെ കലോത്സവത്തിന് കൊടിയേറുമ്പോൾ കലോത്സവ കപ്പും പാലക്കാട് ജില്ലയും തമ്മിലുള്ള ബന്ധം അറിയാം. പാലക്കാട് ആദ്യമായി സ്വർണക്കപ്പ് സ്വന്തമാക്കിയത് 2006 ൽ എറണാകുളത്ത് വച്ചാണ്.
2020ൽ കാഞ്ഞങ്ങാട്ട് നടന്ന കലോത്സവത്തിലും സ്വർണക്കപ്പ് പാലക്കാട് ജില്ല നേടിയിരുന്നു. കോവിഡ് മൂലം കലോത്സവം മുടങ്ങിയതോടെ രണ്ട് വർഷം കപ്പ് ജില്ലയിൽ തന്നെ സൂക്ഷിച്ചു.
2015 ൽ നടന്ന കലോത്സവത്തിൽ കോഴിക്കോടും പാലക്കാടും ഒന്നാം സ്ഥാനം പങ്കിട്ടു . 2019 ലാകട്ടെ ആലപ്പുഴയിൽ കിരീടം ജില്ല ഒറ്റയ്ക്ക് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക