ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ പൂജ നടന്നു. സംവിധായകൻ വിനയ് ഗോവിന്ദാണ് ഗെറ്റ് സെറ്റ് ബേബി ഒരുക്കുന്നത്. ഒരു ഗൈനക്കോളജി ഡോക്ടറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുക. നിഖില വിമലാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.
സ്കന്ദ സിനിമാസ്, കിങ്സ്മെൻ പ്രൊഡക്ഷൻസ്, സെഞ്ചൂറിയൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ സുനിയ ജയിൻ, പ്രകാശലി ജയിൻ, സജീവ് സോമൻ, സാം ജോർജേ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
സംഗീത സംവിധായകൻ സാം സിഎസാണ് ചിത്രത്തിന് സംഗീതം നൽകുക. അലക്സ് ജെ പുളിക്കലാണ് ഗെറ്റ് സെറ്റ് ബേബിയുടെ ഛായഗ്രാഹകൻ. മഹേഷ് നാരയാണനാണ് ചിത്രത്തിന്റെ എഡിറ്റർ. കിളി പോയി, കൊഹിനൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ഇതിനിടെ വിനയ് നിവിൻ പോളിയെ വെച്ച് താരം എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക