മിക്കവരും നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് അകാലനര. ചെറുപ്പക്കാരില്‍ ഇന്ന് നേരത്തെ മുടി നരയ്ക്കുന്നതായി കാണുന്നു. അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം. മുടിക്ക് ഇരുണ്ടനിറം നല്‍കുന്നത് മെലനോസൈറ്റ് കോശങ്ങള്‍ ഉല്പാദിപ്പിക്കുന്ന മെലാനിന്‍ എന്ന വസ്തുവാണ്. പ്രായം കൂടുന്തോറും ഈ കോശങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞുവരും. ഇത് പ്രായമെത്തും മുന്നേ സംഭവിക്കുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്.
സമ്മര്‍ദ്ദം, പോഷകാഹാരക്കുറവ്, പാരമ്പര്യം എന്നിവയെല്ലാം അകാലനര ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങളാണ്. വിറ്റാമിന്‍ ബി 12ന്റെ കുറവുണ്ടെങ്കില്‍ അകാലനര സംഭവിക്കാം. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് അകാലനരയ്ക്ക് കാരണമാകും.
തൈറോയ്ഡ് തകരാറുകള്‍, അനീമിയ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ അകാലനരയ്ക്കുള്ള സാധ്യത കൂട്ടുന്നു. അകാലനര തടയാന്‍ ചില നാട്ടുവൈദ്യങ്ങളും ഉണ്ട്. അകാലനര തടയാന്‍ മൈലാഞ്ചിയും മുട്ടയും കൊണ്ടുള്ള ഹെയര്‍ പാക്ക് സഹായിക്കും.
കറിവേപ്പിലയും തൈരും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം മുടി കഴുകി കളയുക. നര അകറ്റാന്‍ മാത്രമല്ല മുടികൊഴിച്ചില്‍ മാറാനും ഈ പാക്ക് സഹായിക്കും. ചെറിയ ഉള്ളിയുടെ നീരും നാരങ്ങാനീരും ചേര്‍ത്തുള്ള മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഇടാം. അകാലനര അകറ്റാന്‍ ഇവ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക