കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷ നേടുന്നതിനായി അടിയന്തിരമായി 800 കോടി രൂപ കടമെടുക്കാൻ ആണ് തീരുമാനം. സംസ്ഥാനത്തെ പോലീസ് വാഹനങ്ങളിൽ ഇന്ധനം അടിച്ച വകയിൽ നൽകാനുള്ള കുടിശിക തീർക്കാതെ ഇന്ധനം നൽകില്ലെന്ന് നിലപാടിലാണ് പമ്പ് ഉടമകൾ.
ലക്ഷ കണക്കിന് രൂപയാണ് നവ കേരളസദസിനായി ഓടിയ വകയിൽ നൽകാനുള്ളത്. ഇന്ധനം ലഭിക്കാതെ വന്നതോടെ പല ഇടങ്ങളിലും രാത്രികാല പോലീസ് പെട്രോളിങ് നിർത്തിവെക്കുകയുംചെയ്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വികസന പദ്ധതിക്കായുള്ള ഫണ്ടിന്റെ ദൗർലഭ്യം കണക്കിലെടുത്ത് വരാനിരിക്കുന്ന ബജറ്റിൽ മൊത്തം പദ്ധതി വിഹിതം വെട്ടി കുറയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാന പദ്ധതിക്ക് കീഴിൽ 30,370 കോടി രൂപയും സി എസ് എസ്സും എൻ സി ഡി സിയും ചേർന്ന് 8,259.19 കോടി രൂപയും 2023- 24 ബജറ്റിലെ മൊത്ത വിഹിതത്തിൽ വകയിരുത്തിയിരുന്നു. ഇതിൽ 23000 കോടി രൂപ മാത്രമാണ് സംസ്ഥാന പദ്ധതി പ്രകാരം സർക്കാറിന് സമാഹരിക്കാൻ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക