സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലും കുതിപ്പ്തുടർന്ന് കണ്ണൂർ. വൈകിട്ട് 4 മണി വരെയുള്ള കണക്കനുസരിച്ച് 537 പോയിന്റ് മായി കണ്ണൂർ ജില്ല ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
528 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 526 പോയിന്റുമായി പാലക്കാട് ജില്ല തൊട്ടു പിന്നിലും ഉണ്ട്. 511 പോയിന്റ് മായി ആതിഥേയരായ കൊല്ലം ജില്ല നാലാം സ്ഥാനത്താണ് ഉള്ളത് ഉള്ളത്. 99 വിഭാഗങ്ങളിലെ മത്സരങ്ങൾ ഇനിയും പൂർത്തിയാവാൻ ഉണ്ട്. 140 ഇനങ്ങളാണ് ഇതിനോടകം പൂർത്തിയായത്.
തൃശ്ശൂർ-511, മലപ്പുറം-496, എറണാകുളം- 494, ആലപ്പുഴ- 477, തിരുവനന്തപുരം- 467, കാസർകോട്- 463, കോട്ടയം- 454, വയനാട്- 434, പത്തനംതിട്ട- 408, ഇടുക്കി-390 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക