കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് ആണ് അഗസ്ത്യാർകൂടം ട്രെക്കിങ്. ഈ വർഷത്തെ അഗസ്ത്യാർകൂടം ട്രെക്കിങ് സീസൺ ജനുവരി 24 മുതൽ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേരളാ വനംവകുപ്പ്.
ജനുവരി 24 ബുധനാഴ്ച മുതൽ മാർച്ച് 2 ശനിയാഴ്ച വരെയാണ് ഈ വർഷത്തെ ട്രെക്കിങ് സീസൺ. അഗസ്ത്യാർകൂടം ട്രെക്കിങ് ബുക്കിങ് ജനുവരി 10 ബുധനാഴ്ച മുതൽ ആരംഭിക്കും.
ഒരു ദിവസം പരമാവധി 100 പേർക്ക് മാത്രമേ ട്രക്കിംഗ് അനുവദിക്കൂ. ഇതിൽ 70 എണ്ണം ഓൺലൈൻ ബുക്കിങ്ങുകളും ബാക്കി 30 എണ്ണം ഓഫ് ലൈൻ ബുക്കിങ്ങുകളും ആണ്.
ഓഫ്ലൈൻ ബുക്കിങ് യാത്രയുടെ തീയതിക്ക് ഒരു ദിവസം മുന്നേ മാത്രമേ ചെയ്യാൻ സാധിക്കൂ. ക്യാൻസലേഷൻ ഉൾപ്പെടെ ഒരു ദിവസം പരമാവധി പങ്കെടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം ആണ് നൂറ്.
ഭക്ഷണം ഒഴികെ 2500 രൂപയാണ് ട്രെക്കിങ് ഫീസ്. ഇതിൽ മറ്റെല്ലാ നിരക്കുകളും ഉൾപ്പെടും. 14 വയസു മുതൽ 18 വയസു വരെയുള്ളവർക്ക് രക്ഷാകർത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ യാത്ര അനുവദിക്കൂ.
ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ- 0471-2360762.
നല്ല കായിക ക്ഷമതയും നടക്കുവാനും കയറ്റം കയറുവാനും സാധിക്കുന്നവർ മാത്രമേ അഗസ്ത്യാർകൂടം ട്രെക്കിങ്ങിൽ പങ്കെടുക്കാവൂ.
14 വയസു മുതൽ 18 വയസു വരെയുള്ളവർക്ക് ട്രെക്കിങ്ങിൽ പങ്കെടുക്കണമെങ്കിൽ രക്ഷാകർത്താവിനോടൊപ്പമോ അല്ലെങ്കിൽ രക്ഷിതാവിൽ നിന്നുള്ള അനുമതി പത്രം ഉൾപ്പെടെയോ യാത്ര അനുവദിക്കൂ.
ട്രെക്കിങ് നടത്തുന്നവർ യാത്രയ്ക്ക് ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം.
വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ് സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/trekking സന്ദർശിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ജനുവരി 10ന് രാവിലെ ബുക്കിങ് ആരംഭിക്കും.
അക്ഷയ കേന്ദ്രങ്ങൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക