സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കൃഷി നാശത്തിൽ മനംനൊന്ത് ഇത്തവണ ജീവനോടുക്കിയത് കണ്ണൂർ ആലക്കോട് പാത്തൻപാറ സ്വദേശിയായ ജോസ്(63) ഇടി പാറക്കൽ ആണ്. ഇദ്ദേഹത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കൃഷി നശിച്ചതിൽ ഉണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും കുടുംബം പറയുന്നു.
ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ജോസ് 200500 ഓളം വരുന്ന വാഴകൃഷി പൂർണ്ണമായും നശിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടത്തെ തുടർന്ന് മനോവിഷമത്തിൽ ആവുകയും ലോണിന് അപേക്ഷിച്ചത് ലഭിക്കാതെ വന്നതിനെ തുടർന്ന് ഉണ്ടായ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയും ആയിരുന്നു.
ഇന്ന് ഉച്ചയോടെയാണ് വീടിനു സമീപത്തെ പറമ്പിൽ ജോസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക