ലൈഫ് മിഷൻ കേസിൽ എം ശിവ ശങ്കറിന്റെ ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി നീട്ടി.
കോടതി ശിവശങ്കറിനോട് പുതുച്ചേരി ജിപ്മർ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തുന്നതിനായി നിർദ്ദേശം നൽകിയിരുന്നുവെങ്കിലും ഇന്നലെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിച്ചത് എന്ന് അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്ന് ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടി നൽകാൻ ജഡ്ജിമാരായ എം എ സുന്ദരേശ്, വി എൻ ബാട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിക്കുകയായിരുന്നു.
ചികിത്സയ്ക്കായാണ് ശിവശങ്കറിന് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം അടുത്തയാഴ്ചയാണ് സ്ഥിരം ജാമ്യത്തിനായി ശിവശങ്കർ നൽകിയ അപേക്ഷയിൽ കോടതി വാദം ആരംഭിക്കുന്നത്. അതുവരെയാണ് ഇപ്പോൾ ഇടക്കാല ജാമ്യം നീട്ടി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക