സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞമാസം സർക്കാർ 121 കോടി രൂപ കെഎസ്ആർടിസിക്ക് നൽകിയിരുന്നു.
കഴിഞ്ഞ 9 മാസത്തിനുള്ളിൽ 1380 കോടി രൂപയാണ് സർക്കാർ സഹായമായി കോർപ്പറേഷൻ ലഭിച്ചത്. ഈ വർഷത്തെ ബജറ്റിലും 900 കോടി രൂപ കെഎസ്ആർടിസിക്കായി വകയിരുത്തിയിട്ടുണ്ട്. കെഎസ്ആർടിസിക്ക് ഒന്നാം പിണറായി സർക്കാർ 4936 കോടി രൂപനൽകിയപ്പോൾ രണ്ടാം പിണറായി സർക്കാർ നൽകിയത് 5084 കോടി രൂപയാണ്.
കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ രണ്ട് എൽഡിഎഫ് സർക്കാരുകളും കൂടി കെഎസ്ആർടിസിക്ക് ആകെ 10,020 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക