കൊച്ചി: സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത നടപടിക്കൊരുങ്ങി പാര്‍ട്ടി. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി രാജുവിനെ ഒഴിവാക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവിലാണ് തീരുമാനമെടുത്തത്. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഈ കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പി. രാജു പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട് ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. 73 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സിപിഐ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക