പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു. 69 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെ കോയമ്പത്തൂരിൽ വച്ചാണ് അന്ത്യം. കോയമ്പത്തൂരിൽ താമസമാക്കിയ വിനു കോഴിക്കോട് സ്വദേശിയാണ്. നിരവധി ചിത്രങ്ങളാണ് സുരേഷ്- വിനു കൂട്ടുകെട്ടിൽ പിറന്നത്.
ജയറാം, വാണി വിശ്വനാഥ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി 1995ൽ പുറത്തിറങ്ങിയ ‘മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത’ എന്ന ചിത്രമാണ് സുരേഷ് -വിനു കൂട്ടുകെട്ടിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രം.
ആയുഷ്മാൻ ഭവ, ഭർത്താവുദ്യോഗം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത 1995ൽ തിരക്കഥയിൽ ‘കുസൃതിക്കാറ്റ്’ എന്ന ചിത്രവും സംവിധാനം ചെയ്തു. ഇതിലും ജയറാം തന്നെയായിരുന്നു നായകൻ.
കണിച്ചുകുളങ്ങരയിൽ സിബിഐ എന്ന 2008ൽ പുറത്തിറങ്ങിയ ചിത്രമാണ് വിനുവിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക