ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന മല്ലിയിലയ്ക്ക് നിരവധി ഗുണങ്ങളാണ് ഉള്ളത്. നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള കഴിവ് മല്ലിയിലയ്ക്കുണ്ടെന്നാണ് പറയുന്നത്. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളിക്കളയുന്ന പ്രക്രിയയില്‍ മല്ലിയിലയും സഹായിക്കുന്നു. ഇതുമൂലം ചര്‍മം ഭംഗിയായും തിളക്കത്തോടെയും കാണും.
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ് മല്ലിയില. കലോറി ഇല്ലെന്നതും വിശപ്പിനെ ശമിപ്പിക്കാന്‍ സഹായിക്കുമെന്നതാണ് മല്ലിയിലയുടെ പ്രത്യേകത. രോഗങ്ങള്‍ക്കെതിരെ പോരാടാന്‍ നമ്മെ പ്രാപ്തരാക്കുന്ന നമ്മുടെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്നതിനും മല്ലിയില സഹായകമാണ്
ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്നതിനും മല്ലിയില സഹായിക്കും. ഗ്യാസ് പോലുള്ള പ്രയാസങ്ങള്‍ക്കും മല്ലിയില ആശ്വാസമാണ്. കൊളസ്ട്രോളിനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുള്ളതിനാല്‍ തന്നെ ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലിയില. രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും മല്ലിയില സഹായിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക