ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം ‘അടല്‍സേതു’ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 12ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പാലം കൂടിയാണിത്. മുംബൈയിൽ നിന്നും നവി മുംബൈയിലേക്കാണ് പാലം.
മൊത്തം 17,840 കോടിയിലധികം രൂപ ചെലവിലാണ് അടല്‍ സേതു നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 21.8 കിലോമീറ്റര്‍ നീളമുള്ള 6 വരി പാലത്തിന് കടലില്‍ 16.5 കിലോമീറ്ററും കരയില്‍ 5.5 കിലോമീറ്ററും നീളമുണ്ട്.
ഇത് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അതിവേഗം എത്തിച്ചേരാം. മുംബൈയില്‍ നിന്ന് പുണെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കുകയും ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക