പോഷകമൂല്യത്തിന്റെ കാര്യത്തില്‍ മുള്ളങ്കി മുന്നിൽത്തന്നെയാണ്. വിറ്റാമിന്‍ സിയുടെ മികച്ച കലവറ കൂടിയാണിത്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി6, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയണ്‍, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ മുള്ളങ്കിയുടെ ഇലകളും ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.
ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധത്തെ അകറ്റാനും കുടലിന്റെ ആരോഗ്യത്തിനും മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.
മുള്ളങ്കിയുടെ ഇലയിലുള്ള വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, അയണ്‍ എന്നിവയെല്ലാം ശരീരത്തിന്റെ രോഗ പ്രതിരോധശേഷി സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും. മുള്ളങ്കിയുടേയും ഇവയുടെ ഇലകളുടെയും ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഇത് ധൈര്യമായി കഴിക്കാം.
ശരീരഭാരം നിയന്ത്രിക്കുന്നവരും മുള്ളങ്കിയുടെ ഇലകള്‍ കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞുമായ ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം മുളങ്കിയുടെ ഇലകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ പ്രശ്നം നേരിടുന്നുണ്ടെങ്കിൽ ഇലകൾ കഴിക്കാൻ തുടങ്ങുക.
ശരീരത്തിലെ രക്തം ശുദ്ധീകരിക്കാൻ മുള്ളങ്കി ഇലകൾ കഴിക്കാം. ചര്മ്മസംരംക്ഷണത്തിന് മികച്ചൊരു ഭക്ഷണമാണ് മുളളങ്കിയുടെ ഇലകള്‍. കൂടാതെ ഇതിന്റെ ഉപഭോഗം ചർമ്മത്തിൽ ചുണങ്ങു, ചൊറിച്ചിൽ, മുഖക്കുരു എന്നിവ ഉണ്ടാകില്ല.
പൈൽസ്, ബ്ലഡ് ഷുഗർ തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ മുള്ളങ്കി ഇലകൾ സഹായിക്കുന്നു. കൂടാതെ, ഇത് കഴിക്കുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങളും മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക