മിഥുൻ മാനുവേൽ തോമസിന്റെ ‘അഞ്ചാം പാതിര’യ്ക്ക് ശേഷം ‘ഏഴാം പാതിര 7 TH മിഡ്നൈറ്റ്’ എന്ന ചിത്രം വരുന്നു. അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിങ് സോഫിയ പോൾ നിർവ്വഹിച്ചു.
ഒരു പാട് അർത്ഥ തലങ്ങൾ ഉള്ള ഒരു പോസ്റ്ററാണ് ചിത്രത്തിൻ്റേതെന്ന് പ്രമുഖ സിനിമാപ്രവർത്തകർ അഭിപ്രായപ്പെട്ടു. ഒരു മിസ്റ്ററി ടൈം ത്രില്ലർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
സംവിധായകൻ അനീഷ് ഗോവിന്ദ് ആണ് നായകവേഷത്തിൽ എത്തുന്നത്. സജിത മനോജ്, കാതറിൻ മറിയ, ഹണി റോസ് പീറ്റർ എന്നീ മൂന്ന് നായികമാർ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ചിത്രത്തിന്റെ ഡി.ഒ.പി – റെജിൻ സാൻ്റോ ,സന്ദീപ് ശങ്കർ ദാസ്, ജോയൽ ആഗ്നസ് ,എഡിറ്റർ – മിൽജോ ജോണി, പ്രൊജക്റ്റ് ഡിസൈനർ -രാജശ്രീ സി.വി,ഗാനങ്ങൾ – ജ്യോതിഷ്കാസി, ഷോബിത്ത് ശോഭൻ.
സംഗീതം – മണികണ്ഠൻ അയ്യപ്പ, രാകേഷ് സ്വാമിനാഥൻ, ബി.ജി.എം- രാകേഷ് സ്വാമിനാഥൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശ്രീകാന്ത് സോമൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജോയ് ഭാസ്കർ ,ആർട്ട് – സുജിത്ത് ആചാര്യ, മേക്കപ്പ് – ഷൈൻ നെല്ലൻകര, പ്രിൻസ് പൊന്നാനി, കോസ്റ്റ്യൂം -റീന ബിനോയ്, വി എഫ് എക്സ്-ശ്രീനാഥ് മലയത്ത്.
സൗണ്ട് എഫക്ട്, ഫൈനൽ മിക്സ് -കരുൺ പ്രസാദ്, സൗണ്ട് ബ്രാവെറി, ഡി.ഐ-സൈലാസ് ജോസ്, സ്റ്റിൽ – കാഞ്ചൻ, റാഹിസ് റോബിൻസ്, ബിനീഷ് എൻ.വി, പോസ്റ്റർ ഡിസൈൻ – ഷിബിൻ സി. ബാബു,പി.ആർ.ഒ- അയ്മനം സാജൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക