കുറഞ്ഞ ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ തിരയുന്നവർക്കായി പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള. മോട്ടോ ജി34 5ജി. 2024-ൽ മോട്ടോറോള ആദ്യമായി വിപണിയിൽ എത്തിച്ച ഹാൻഡ്സെറ്റ് കൂടിയാണിത്. മോട്ടോ ജി34 5ജി ഈ മാസം 17 മുതൽ വിപണിയിൽ ലഭ്യമാകും.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും, 500 നിറ്റ്സ് ബ്രൈറ്റ്നസും ലഭ്യമാണ്. വീഗൻ ലെതർ ഫിനിഷാണ് മറ്റൊരു സവിശേഷത.
ഏറ്റവും പുതിയ ആൻഡ്രോയിഡ് 14, 50 എംപി ക്യാമറ സിസ്റ്റം, ഡോൾബി അറ്റ്മോസ് സ്റ്റീരിയോ സ്പീക്കറുകൾ തുടങ്ങി വിവിധ ഫീച്ചറുകളുണ്ട്. കൂടാതെ ഒരു വർഷത്തേക്കുള്ള ആൻഡ്രോയിഡ് അപ്ഡേഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.
5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്.16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ മോട്ടോ ജി34 5ജി 10,999 രൂപയ്ക്ക് വാങ്ങാനാകും.
ഓഷൻ ഗ്രീൻ നിറത്തിലുള്ള സൂപ്പർ-പ്രീമിയം വീഗൻ ലെതർ ഫിനിഷ് കൂടാതെ ഐസ് ബ്ലൂ, ചാർക്കോൾ ബ്ലാക്ക് നിറങ്ങളിലും ലഭ്യമായ ഈ സ്മാർട്ട്ഫോണിന്റെ പ്രാരംഭ വില 9,999 രൂപയാണ്. 4ജിബി + 128ജിബി, 8ജിബി + 128ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ യഥാക്രമം 10,999 രൂപയ്ക്കും 11,999 രൂപയ്ക്കും ലഭിക്കും.
ലോഞ്ച് ഓഫറിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് എക്സ്ചേഞ്ചിൽ 1,000 രൂപ കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ടിൽ പ്രീ-ഓർഡർ സൗകര്യവം ലഭ്യമാക്കിയിരുന്നു.
മോട്ടോ ജി34 5G ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ എന്നിവയിലും ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലും ജനുവരി 17 ഉച്ചയ്ക്ക് 12 മുതൽ വിൽപ്പനയ്ക്കെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക