രക്തത്തിൽ സോഡിയം കുറയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ശരീരത്തിന്റെ വളര്‍ച്ചയിലും സംരക്ഷണത്തിലും സോഡിയത്തിന്റെ അളവ് വളരെ പ്രധാനമാണ്. സോഡിയം കൂടിയാലും കുറഞ്ഞാലും അത് ശരീരത്തിന് പ്രശ്നങ്ങള്‍ തന്നെയാണ്.
രക്തത്തിൽ സോഡിയം കുറയുന്നതിനെയാണ് ഹെെപ്പോനട്രേമിയ എന്ന് പറയുന്നത്. 2300 മില്ലി ഗ്രാം സോഡിയം ഓരോ ദിവസവും മനുഷ്യ ശരീരത്തില്‍ പറയുന്നത്. സോഡിയ കുറയുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.
സോഡിയം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ സോഡിയം കുറയുന്നതിന്റെ പ്രശ്നം പരിഹരിക്കാം. വെള്ളം ധാരാളം കുടിച്ചാൽ സോഡിയത്തിന്റെ അളവ് കൂട്ടാം. സോഡിയം അടങ്ങിയ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം….
ചീസിൽ കാത്സ്യവും പ്രോട്ടീനും മാത്രമല്ല സോഡിയവും ധാരാളം അടങ്ങിയിട്ടുണ്ട്. അരക്കപ്പ് ചീസിൽ 350 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്.
എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ചീസ്. ബുദ്ധി വളർച്ചയ്ക്കും വളരെ നല്ലതാണ് ചീസ്.
രക്തത്തിൽ സോഡിയത്തിന്റെ അളവ് കൂട്ടാൻ വളരെ നല്ലതാണ് വെജിറ്റബിൾ ജ്യൂസ്. 240 എംഎൽ വെജിറ്റബിൾ ജ്യൂസിൽ 405 മില്ലി ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് വെജിറ്റബിൾ ജ്യൂസ്.
സോഡിയത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന നല്ലൊരു പച്ചക്കറിയാണ് തക്കാളി. തക്കാളി സൂപ്പായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ സഹായിക്കും.
ഉരുളക്കിഴങ്ങിൽ സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് കപ്പ് ഉരുളക്കിഴങ്ങിൽ 450 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക