ന്യൂയോര്‍ക്ക്: ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു. ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ് വെയര്‍, എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ നിന്നായി നൂറിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത്.
വോയ്സ് അടിസ്ഥാനമാക്കിയുള്ള ഗൂഗിള്‍ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാലിറ്റി ഹാര്‍ഡ് വെയര്‍ എന്നി വിഭാഗങ്ങളിലാണ് പ്രധാനമായി പിരിച്ചുവിടല്‍ നടക്കാന്‍ പോകുന്നത്.
ഗൂഗിളില്‍ ഒഴിവുവരുന്ന മറ്റിടങ്ങളിലേക്ക് അപേക്ഷിക്കുന്നതിന് ജീവനക്കാര്‍ക്ക് അവസരമുണ്ടെന്നും കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക