ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമാകാൻ സെക്യൂരിറ്റി ക്രമീകരണങ്ങളിൽ മാറ്റം വരുത്തി ഗൂഗിൾ ക്രോം. ഇതിന്റെ ഭാഗമായി ഡെസ്ക്ടോപ്പുകളിലെ സുരക്ഷാ പരിശോധനകൾ ഇപ്പോൾ സ്വയമേവ പ്രവർത്തിക്കുമെന്നും ക്രോമിൽ സൂക്ഷിച്ചിരിക്കുന്ന പാസ്സ്വേഡുകൾ മോഷ്ടിക്കപ്പെടുന്നുണ്ടെങ്കിൽ അത് ഉപഭോക്താക്കളെ അറിയിക്കുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു.
ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന തേർഡ് പാർട്ടി കുക്കീസും ഗൂഗിൾ ക്രോം നിർത്തലാക്കി. ഇതിനായി പുതിയ ട്രാക്കിങ് പ്രൊട്ടക്ഷൻ ഫീച്ചർ ഗൂഗിൾ ക്രോം ബ്രൗസറിൽ അവതരിപ്പിച്ചു.
ക്രോമിന്റെ മൊത്തം ഉപഭോക്താക്കളിൽ ആകെ ഒരു ശതമാനത്തിലേക്ക് മാത്രമാണ് ഈ ഫീച്ചർ ആദ്യമെത്തുന്നത്. ഈ വർഷം അവസാനത്തോടെ എല്ലാ ഉപഭോക്താക്കളിലേക്കും ഗൂഗിൾ ഈ മാറ്റങ്ങളെത്തിക്കും.
ഈ ഫീച്ചർ ലഭ്യമാകുന്ന ഉടൻ തന്നെ ഗൂഗിള്‍ ക്രോം ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കും. തേർഡ് പാർട്ടി കുക്കീസിനെ നിർത്തലാക്കുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രൈവസി ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക