കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് അംഗീകാരം നേടി മലപ്പുറം ജില്ലയിലെ നിലമ്പൂർ കനോലി പ്ലോട്ട്. മലപ്പുറം ജില്ലയിലെ ഇക്കോ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചിട്ടുള്ള കനോലി പ്ലോട്ട് സ്ഥിതിചെയ്യുന്ന കോഴിക്കോട് -നിലമ്പൂർ- ഊട്ടി പാതയുടെ അരികു ചേർന്നുള്ള വഴിയോരക്കച്ചവടക്കാർക്കാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചത്.
കനോലി പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന മുഴുവൻ കച്ചവടങ്ങളും ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ പൂർത്തീകരിച്ചവയാണ്. കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരാകട്ടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചവരും ആണ്. ഓഡിറ്റിങ് പൂർത്തിയാക്കിയ ശേഷം 15 കച്ചവടക്കാർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് അംഗീകാരം നൽകിയത്.
ഓഡിറ്റിംഗ് സമയത്ത് ജീവനക്കാർ ഭക്ഷ്യസുരക്ഷാ ഫോസ് ടാക്ക് നേടിയതും ഉപയോഗിക്കുന്ന വെള്ളം ഭക്ഷ്യസുരക്ഷാ മാനദണ്ഡം അനുസരിച്ചുള്ളതാണെന്നും പരിഗണിക്കപ്പെട്ടു. നിരവധി റീൽസുകളിലും വീഡിയോകളിലും പ്രത്യക്ഷപ്പെടാറുള്ള കനോലി പ്ലോട്ട് നിമിഷനേരങ്ങൾ കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക