കൊച്ചി: ഫെയ്സ്ക്രീമില്‍ ഒളിപ്പിച്ച് കടത്തിയ 36 ലക്ഷം രൂപയുടെ സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി. റോമില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
രാവിലെ എല്‍ഇഡി ബള്‍ബിള്‍ ഒളിപ്പിച്ച നിലയിലും സ്വര്‍ണം കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ഫെയ്സ് ക്രീമിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിയ സ്വര്‍ണം കണ്ടെത്തിയത്.
ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫെയ്സ് ക്രീം പാക്കറ്റ്. സീല്‍ പൊട്ടിക്കാത്ത രീതിയിലായിരുന്നു ഫെയ്സ്ക്രീമുകള്. പാക്കറ്റ് തുറന്നുപരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ നിന്ന് അരക്കിലോയലധികം തുക്കം വരുന്ന നാല് സ്വര്‍ണക്കട്ടകള്‍ പിടികുടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക